ഗൃഹനാഥനെ അക്രമിസംഘം വീട്ടില്‍ക്കയറി വെട്ടിക്കൊന്നു


തലസ്ഥാനത്ത് ഗൃഹനാഥനെ അക്രമിസംഘം വെട്ടിക്കൊന്നു. കോവളത്താണ് സംഭവം. കോളിയൂര്‍ സ്വദേശി ദാസന്‍ (45) ആണ് കൊല്ലപ്പെട്ടത്. അക്രമി സംഘം ദാസനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അക്രമത്തില്‍ ദാസന്റെ ഭാര്യ ഷീജയ്ക്ക് സാരമായ പരിക്കേറ്റു. ഷീജയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




Sharing is Caring