ഗൂഢാലോചന നടക്കുന്നെന്ന് ഫെനി പറഞ്ഞെന്ന് ദിലീപ്; ഫെനിബാലകൃഷ്ണനെ ചോദ്യം ചെയ്യുമെന്ന് പൊലീസ്


ദിലീപിന്റെ പരാതിയില്‍ അഡ്വക്കറ്റ് ഫെനി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യു. ഗൂഢാലോചന നടക്കുന്നുവെന്ന് ഫെനി തന്നോട് പറഞ്ഞെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെനിയേയും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ഫെനി മൂന്നു തവണ വിളിച്ചിട്ടുണ്ടെന്നാണ് ദിലീപ് കഴിഞ്ഞതവണ നടന്ന ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്.
കോടതിയില്‍ കീഴടങ്ങുന്നതിന് പള്‍സര്‍ സുനി സമീപിച്ചതായി ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. മഹേഷ്, മനോജ് എന്നീ സുനിയുടെ രണ്ട് സുഹൃത്തുക്കളാണ് കീഴടങ്ങുന്നതിനായി സമീപിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ചെങ്ങന്നൂരില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മാവേലിക്കര കോടതില്‍ കീഴടങ്ങാമെന്ന് താന്‍ പറഞ്ഞെന്നും മാഡത്തെ അറിയിച്ച ശേഷം പറയാമെന്ന് പള്‍സറിന്റെ സുഹൃത്തുക്കള്‍ അറിയിച്ചത് എന്നും ഫെനി പറഞ്ഞു. ഫെനി ബാലകൃഷ്ണനെ സമീപിച്ച സുഹൃത്തുക്കള്‍ ആരാണെന്നും, ഇവര്‍ പറഞ്ഞ മാഡം ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.




Sharing is Caring