പലര്‍ക്കും പലതുമറിയില്ല…..നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയല്ലെന്ന് ഡിജിപി


തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. കേസില്‍ പ്രൊഫണല്‍ അന്വേഷണം നടത്തണമെന്ന നിര്‍ദേശത്തോടെയാണ് ഡിജിപി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നത്. അന്വേഷണ ചുമതലയുളള ഉദ്യോഗസ്ഥന് കേസിനെക്കുറിച്ചുളള പലകാര്യങ്ങളും അറിയില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനറിയാതെ കേസിലെ ഒരു കാര്യവും മുന്നോട്ടുപോകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഡിജിപി സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.




Sharing is Caring