ഗുരുവായൂരി​ല്‍ വിവാഹം നടത്താനുള്ള അനുമതി പിന്‍വലിച്ചു, സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് ചെയര്‍മാന്‍


ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ അനുമതി​ നല്‍കി​യ തീരുമാനം പിന്‍വലിച്ചതായി ദേവസ്വം ചെയര്‍മാന്‍ അറി​യി​ച്ചു. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം.


നാലാംഘട്ട ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്ത് നിയന്ത്രണങ്ങളോടെ വിവാഹചടങ്ങുകള്‍ നടത്താമെന്ന് നേരത്തെ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. 21 മുതലാണ് വി​വാഹച്ചടങ്ങുകള്‍ക്ക് അനുമതി​ നല്‍കി​യി​രുന്നത്. ഇൗ അനുമതി​യാണ് ഇപ്പോള്‍ പി​ന്‍വലി​ച്ചത്.




Sharing is Caring