ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ അനുമതി നല്കിയ തീരുമാനം പിന്‍വലിച്ചതായി ദേവസ്വം ചെയര്മാന് അറിയിച്ചു. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം.
നാലാംഘട്ട ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്ത് നിയന്ത്രണങ്ങളോടെ വിവാഹചടങ്ങുകള്‍ നടത്താമെന്ന് നേരത്തെ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. 21 മുതലാണ് വിവാഹച്ചടങ്ങുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. ഇൗ അനുമതിയാണ് ഇപ്പോള്‍ പിന്‍വലിച്ചത്.














