ഗുപ്റ്റിലിന്റെ ലങ്കാ ദഹനത്തില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ ശ്രീലങ്ക തകര്‍ന്നടിഞ്ഞപ്പോള്‍ വഴിമാറിയത് റെക്കോര്‍ഡുകളും. ന്യൂസിലാന്റ് താരത്തിന്റെ പേരിലുള്ള വേഗമേറിയ അര്‍ധ സെഞ്ച്വറി എന്ന റെക്കോര്‍ഡാണ് ഓപണര്‍ സ്വന്തം പേരിലാക്കിയത്. 30 പന്തില്‍ 93 റണ്‍സെടുത്ത് ഗുപ്റ്റില്‍ താണ്ഡവമാടിയപ്പോള്‍ എട്ട് സിക്സറും ഒമ്പത് ബൗണ്ടറികളും ആ മനോഹര ഇന്നിങ്സിന് ചാരുതയേകി. അമ്പത് റണ്‍സ് തികക്കുമ്പോള്‍ ഗുപ്റ്റിലിന്റെ സ്കോര്‍ ബോര്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് 4, 1, 1, 6, 4, 4, 6, 6, 1, 6, 4, 4, 1, 1, 1 എന്നിങ്ങനെയായിരുന്നു.













