കൊല്‍ക്കത്ത: യാത്രയ്ക്കിടയില്‍ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് മുഖത്ത് പരിക്കേറ്റു. കൊല്‍ക്കത്തയില്‍ നടക്കുന്ന പാര്‍ട്ടി പ്ലീനത്തില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് സംഭവം.
കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ റാലില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. കാറിനുകുറുകെ ആരോ ചാടിയപ്പോള്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. മൂക്കിന് നിസാരമായി പരിക്കേറ്റ പിണറായി പ്രഥമശുശ്രൂഷയ്ക്കു ശേഷം വേദിയിലേക്കെത്തിച്ചേര്ന്നു.














