കലോത്സവമേള ; ഊട്ടുപുരയില്‍ പാലുകാച്ചല്‍ കര്‍മ്മം നടന്നു


koyilandy-jilla-kalolsavam-oottu-pura-palukachal-chafang-k-dathyan-inaugrutedകൊയിലാണ്ടി: കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണശാല കൊയിലാണ്ടി സ്റ്റേഡിയത്തില്‍ പാലുകാച്ചല്‍ കര്‍മ്മത്തോടെ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ പാലുകാച്ചല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭക്ഷണ കമ്മറ്റി ചെയര്‍മാന്‍ വി.സുന്തരന്‍ മാസ്റ്റര്‍ , പി വത്സല ടീച്ചര്‍, ടി.പി നാരായണന്‍ മാസ്റ്റര്‍, ടി.അനൂപ്, ടി.കെ പത്മനാഭന്‍, സി.ഗോപകുമാര്‍, ഇ.വിശ്വനാഥന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.