ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡി കള്ളപ്പണം വാങ്ങിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 2013ല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ഡല്‍ഹിയിലെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 25 കോടി രൂപ പിടിച്ചെടുത്തു. ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ലാപ്ടോപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രിക്ക് എന്നാണ് ഈ ഇടപാടില്‍ രേഖപ്പെടുത്തിയിരുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.
രാജ്യത്തിന്‍റെ ചരിത്രത്തില്‍ കള്ളപ്പണ കൈമാറ്റത്തില്‍ ആരോപണവിധേയനാകുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോഡിയെന്നും കെജ്രിവാള്‍ പറഞ്ഞു. നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് കെജ്രിവാള്‍ മോഡിക്കെതിരെ ആരോപണം ഉന്നയിച്ചത്.













