ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും


downloadഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയായി നിധിന്‍ പട്ടേലും ഇന്ന് സത്യപ്രതിജഞ ചെയ്യും. ഉച്ചക്ക് 12.40 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഒ പി കോഹ്ലിയെ കണ്ട രൂപാണ്‌യും നിധിന്‍ പട്ടേലും മന്ത്രിസഭയുണ്ടാക്കാന്‍ അവകാശമുന്നയിച്ചിരുന്നു.


മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി രൂപാണിയെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയാകുമെന്ന് അവസാന നിമിഷം വരെ കരുതിയിരുന്ന നിധിന്‍ പട്ടേലിനെ ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുത്തു. പട്ടേല്‍-ദളിത് പ്രക്ഷോഭങ്ങളെ ശാന്തമാക്കുക. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കുക എന്നീ കാര്യങ്ങളാണ് പുതിയ നേതൃത്വത്തെ കാത്തിരിക്കുന്നത്.




Sharing is Caring