ഗുജറാത്ത് കലാപം അന്വേഷിച്ച വൈ.സി മോദിക്ക് എന്‍.ഐ.എ മേധാവിയായി നിയമനം


2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വൈ.സി മോദിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ മേധാവിയായി നിയമിച്ചു.


എന്‍.ഐ.എയുടെ ഡയരക്ടര്‍ ജനറലായി വൈ.സി മോദിയെ കാബിനറ്റ് അപ്പോയിന്‍മെന്റ് കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥനായ രജ്‌നികാന്ത് മിശ്രയെ ശാസ്ത്ര സീമ ബാലിന്റെ (എസ്.എസ്.ബി) ഡയരക്ടര്‍ ജനറലായും നിയമിച്ചിട്ടുണ്ട്.


2021 മെയ് 31 വരെയായിരിക്കും വൈ.സി മോദിയുടെ കാലാവധി. പുതിയ ചുമതല എളുപ്പത്തില്‍ ഏറ്റെടുക്കുന്നതിനു വേണ്ടി പ്രത്യേക ഡ്യൂട്ടിയിലേക്കാണ് ആദ്യം നിയമനം നടത്തിയത്. 1984 അസം മേഘാലയ കേഡര്‍ ബാച്ചാണ് മോദിയുടേത്. നിലവില്‍ സി.ബി.ഐ സ്‌പെഷ്യല്‍ ഡയരക്ടറാണ് മോദി.

എന്‍.ഐ.എയുടെ നിലവിലെ മേധാവി ശരത് കുമാറിന്റെ കാലാവധി ഒക്ടോബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് വൈ.സി മോദിയുടെ നിയമനം.



Sharing is Caring