ബവയാലി: സിമന്റ് കടത്തുന്ന ട്രക്ക് കീഴ്മേല്‍ മറിഞ്ഞ് 19 പേര് മരിച്ചു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രക്കില്‍ യാത്ര ചെയ്തവരാണ് മരിച്ചത്. ഭാവ്നഗറില്‍ ബവയാലി ഗ്രാമത്തിനടുത്ത് ഭാവ്നഗര്‍-അഹമ്മദാബാദ് ദേശീയപാതയിലാണ് സംഭവം.
റോഡരികിലെ കിടങ്ങിലേക്കാണ് ട്രക്ക് വീണത്. പരിക്കേറ്റവരെ ബാവയാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ സംഭവ സ്ഥലത്തു നിന്ന് ഒാടി രക്ഷപ്പെട്ടു.













