ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിൽ ഇസ്രയേല്‍ നടത്തിയ 13 പേര്‍ കൊല്ലപ്പെട്ടു


ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്ബ് ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ രൂക്ഷമായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു.മധ്യ ഗാസയിലെ അല്‍ മഗസി അഭയാര്‍ത്ഥി ക്യാമ്ബിന് നേരെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു.


അഭയാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞ ക്യാമ്ബിന് നേരെയായിരുന്നു ആക്രമണം. പൊലീസ് വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒമ്ബത് പേരും കൊല്ലപ്പെട്ടു. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്.


റാഫയിലെ യാബ്‌ന അഭിയാര്‍ത്ഥി ക്യാമ്ബിലും ആക്രമണം ഉണ്ടായതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആക്രമണത്തില്‍ നിരവിധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഗാസയില്‍ ഇതുവരെ 33,843 പലസ്തീനികള്‍ കൊല്ലപ്പെടുകയും 76,575 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ഇറാന് മേല്‍ കൂടുതല്‍ ഉപരോധത്തിന് നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്കയും യുറോപ്യന്‍ യൂണിയനും കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. കൂടുതല്‍ സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി വ്യക്തമാക്കി.



Sharing is Caring