തിരഞ്ഞെടുപ്പിനു മുന്നോടിയായി ആലപ്പുഴയിൽ എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ 450 ലിറ്റർ കോട പിടി കൂടി

തിരഞ്ഞെടുപ്പിനു മുന്നോടിയായി എക്സൈസ് ഇൻ്റലിജൻസും, ചേർത്തല സർക്കിൾ പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ തൈക്കാട്ടുശ്ശേരി ഭാഗത്ത് നിന്നും ചാരായം വാറ്റുവാൻ പാകമായ 450 ലിറ്റർ കോടയും, വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.

പ്രവീൺ പ്രകാശൻ, മേക്കര വെളി എന്നയാളെ പ്രതിയാക്കി കേ സ്സെടുത്തു.അസി എക്സൈസ് ഇൻസ്പെക്ടർ സി വി വേണുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ അസി എക്സൈസ് ഇൻസ്പെക്ടർ റോയി ജേക്കബ്ബ്, ചേർത്തല സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫിസർ പി റ്റി ഷാജി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അനി ലാൽ പി, സിവിൽ എക്സൈസ് ഓഫിസർമാരായ സാജൻ ജോസഫ്, മഹേഷ് K U വനിത സിവിൽ എക്സൈസ് ഓഫീസർ S ശാരിക, എക്സൈസ് ഡ്രൈവർ രജിത്ത് കുമാർ R എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ചേർത്തല താലൂക്കിലെ അനധീകൃത മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും രഹസ്യവിവരം 9400069483 , 0478-2813 126 എന്ന നമ്പരിൽ നൽകാവുന്നതാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *