ഗര്‍ഭിണിയുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍


ഗര്‍ഭിണിയുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ സ്വദേശി ഖാദർ യൂസഫാ
എന്നയാളെയാണ് പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട യുവതി അമ്മഞ്ചേരി സ്വദേശിനി അശ്വതിയാണെന്നും തിരിച്ചറിഞ്ഞു. വഴിവിട്ടബന്ധം മറച്ചുവയ്ക്കുന്തിനാണ് കൊലനടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.പുതപ്പും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു മൃതദേഹം. മുപ്പത് വയസ്സ് തോന്നിക്കുന്ന യുവതിയുടെ ഗര്‍ഭത്തിലുണ്ടായിരുന്ന പൂര്‍ണ വളര്‍ച്ചയെത്തിയ ആണ്‍കുട്ടിയും മരിച്ച നിലയിലായിരുന്നു. അതിരമ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍തോട്ടത്തിലാണ് പൂര്‍ണ ഗര്‍ഭിണിയായ യുവതിയുടെ ശവശരീരം കണ്ടെത്തിയത്.




Sharing is Caring