ഗണ്‍മാന് കോവിഡ് ; മന്ത്രി എ കെ ബാലന്‍ ക്വാറന്റൈനില്‍


തിരുവനന്തപുരം : മന്ത്രി എ കെ ബാലന്‍ ക്വാറന്റൈനില്‍. ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ എ കെ ബാലന്‍ തീരുമാനിച്ചത്. എ കെ ബാലന്റെ ഓഫീസ് രണ്ടു ദിവസത്തേയ്ക്ക് അടച്ചു. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.


സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 65 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 1419 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 2129 പേര്‍ രോഗമുക്തി നേടിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.




Sharing is Caring