ഗജ: ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി താരങ്ങള്‍!


ഗ ജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്‍നാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി തമിഴ് സൂപ്പര്‍ താരങ്ങള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപയാണ് വിജയ് സേതുപതി സംഭാവന ചെയ്തിരിക്കുന്നത്. സൂര്യ, കാര്‍ത്തി, ശിവകുമാര്‍, ജ്യോതിക എന്നിവര്‍ ചേര്‍ന്ന് അവരുടെ പ്രോഡക്ഷന്‍ ഹൗസായ 2ഡി എന്‍റര്‍ടെയ്മെന്‍റിന്‍റെ പേരില്‍ 50 ലക്ഷം രൂപ നല്‍കും. മേഖലയിലെ എന്‍ജിഒകള്‍ വഴിയാകും സംഭാവന കൈമാറുകയെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.




Sharing is Caring