കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു.വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌ക്കരണം ലക്ഷ്യമിട്ടും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ഏകീകരണം ലക്ഷ്യമിട്ടുകൊണ്ടും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാനിരുന്ന റിപ്പോർട്ട് ആണിത്. അതിന്റെ നടപടികള്‍ ആണ് രണ്ട് മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിനു കീഴിലാക്കാനും, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഒരു പരീക്ഷ കമ്മീഷന്റെ കീഴിലാക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ യോഗ്യതയില്ലാത്തവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പഠിപ്പിക്കാനും പ്രിന്‍സിപ്പലാകാനും അവസരമൊരുക്കുന്ന നടപടിക്കുമെതിരെ അധ്യാപകര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി സ്റ്റേ ചെയ്തത്.













