പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനു ഇന്ന് തുടക്കം ; ഡോ. വീരേന്ദ്രകുമാര്‍ രാഷ്ട്രപതി ഭവനിലെത്തി ചുമതലയേറ്റു;


ഡല്‍ഹി :പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനും ഇന്ന് തുടക്കംകുറിച്ചു. പ്രോടേം സ്പീക്കറായ ഡോ. വീരേന്ദ്രകുമാര്‍ രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയുമായാണ് നടക്കുക. ഈ സമ്മേളനത്തില്‍ തന്നെ രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും അവതരിപ്പിക്കും. കാബിനറ്റ് മന്ത്രിമാരും പുറകെ സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പ്രോടേംസ്പീക്കറെ സഹായിക്കാനുള്ള പാനലിലെ അംഗമായ കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെയുള്ളവര്‍ക്ക് ശേഷം മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. 65 കാരനായ വീരേന്ദ്രകുമാര്‍ ഏഴാം തവണയാണ് ലോക്സഭയിലെത്തുന്നത്. കഴിഞ്ഞ മോദി സര്‍ക്കാരില്‍ വനിതാശിശുക്ഷേവകുപ്പിലും ന്യൂനപക്ഷകാര്യവകുപ്പിലും സഹമന്ത്രിയായിരുന്നു ഡോ.വീരേന്ദ്രകുമാര്‍.സഭയിലെ മുതിര്‍ന്ന അംഗം പ്രോട്ടേംസ്പീക്കറാകുന്നതാണ് പതിവ്. എട്ട് തവണ ലോക്സഭാംഗമായ മുന്‍കേന്ദ്രമന്ത്രി മേനകഗാന്ധി പ്രോട്ടേംസ്പീക്കറാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.




Sharing is Caring