ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്​ നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയ​ സ്​റ്റേ; നീക്കാനാവില്ലെന്ന്​ ഹൈകോടതി


കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്​ നടപ്പാക്കുന്നതിന്​ ഏര്‍പ്പെടുത്തിയ സ്​റ്റേ നീക്കാനാവില്ലെന്ന്​ ഹൈകോടതി തീരുമാനമായി . സ്​റ്റേ നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ സംസ്ഥാന സര്‍ക്കാറാണ്​ കോടതിയെ സമീപിച്ചത്​. കെ.ഇ.ആറില്‍ ഭേദഗതി വരുത്തുന്നതിന്​ സര്‍ക്കാറിന്​ തടസമില്ലെന്നും കോടതി വ്യക്​തമാക്കി.റിപ്പോര്‍ട്ട്​ നടപ്പാക്കുന്നതിന് ​മുൻപ് ​ ഇക്കാര്യത്തില്‍ ആക്ഷേപം ഉന്നയിച്ച എല്ലാവരെയും കേള്‍ക്കണം. നിലവിലെ സംവിധാനം തുടരാമെന്നും കോടതി അറിയിച്ചു.ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ ചോദ്യം ചെയ്ത് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷനും നായര്‍ സര്‍വീസ് സൊസൈറ്റിയുമടക്കം നല്‍കിയ ഹരജികളിലാണ് ജൂണ്‍ 17ന് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല സ്റ്റേ ഉത്തരവുണ്ടായത്.




Sharing is Caring