ഖത്തർ പ്രതിസന്ധി പരഹരിക്കാൻ തുർക്കിയും കുവൈത്തും ഇടപെടുന്നു.ഗൾഫ് രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്ന തുർക്കിയാണ് ആദ്യം മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തെത്തിയത്.ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് എല്ലാവരും തയ്യാറാവണമെന്ന് തുർക്കി അഭ്യർത്ഥിച്ചു.
പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് കുവൈത്തിലെ പാർലമെന്റ് അംഗങ്ങൾ ഭരണ നേതൃത്വത്തോട് ആവശ്യപ്പെട്ടു.അതേസമയം നയതന്ത്ര ബന്ധം വിഛേദിക്കപ്പെട്ടതിൽ ആശങ്ക വേണ്ടെന്ന് ഖത്തർ മന്ത്രിസഭ വ്യക്തമാക്കി.സൗദി അതിർത്തി അടച്ചെങ്കിലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ല.

പക്ഷെ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ആശങ്കയിൽ ഖത്തറിലെ സൂപ്പർ മാർക്കറ്റുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.അരി,പാൽ,മുട്ട,പഞ്ചസാര എന്നിവയൊക്കെ ശേഖരിച്ച് വയ്ക്കുകയാണ് ജനം.
നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ ഖത്തറിലേക്കുള്ള പഞ്ചസാര കയറ്റുമതി സൗദിയും യുഎഇയും നിര്‍ത്തിവച്ചു. ഖത്തറുമായുള്ള അതിര്‍ത്തി സൗദി ദീര്‍ഘകാലത്തേക്ക് അടച്ചിട്ടാല്‍ ലോകകപ്പ് ഒരുക്കങ്ങളെയും ബാധിക്കും. ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് സംഘാടകസമിതിയുമായി നിരന്തര ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഫിഫ അറിയിച്ചു.













