ഖജനാവ് കാലിയാക്കിയ സര്‍ക്കാരിന് ജനം ‘ചെക്ക്’ പറയുമെന്ന് വി.എസ്


സര്‍ക്കാരിന്റെ സാമ്പത്തിക നില അവതാളത്തിലാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍. നിത്യചെലവുകള്‍ക്കും ജീവനക്കാരുടെ ശമ്പളവും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കാന്‍ പോലും ഖജനാവില്‍ നയാപൈസയില്ല. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഇരകള്‍ക്കു നല്‍കുന്ന ചെക്ക്‌പോലും മാറിയെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. വരുമാനം ലഭിക്കാനുള്ള മാര്‍ഗങ്ങളെല്ലാം കോഴ വാങ്ങി സ്‌റ്റേ ചെയ്തിരിക്കുകയാണല്ലോ. അതില്‍ അഗ്രഗണ്യനായിരുന്നു കെ.എം മാണി. ഖജനാവ് കാലിയാണെങ്കിലും കടുംവെട്ട് വെട്ടി മുഖ്യമന്ത്രിയും കൂട്ടരും സമ്പന്നരായി. നിങ്ങള്‍ക്ക് ജനം ചെക്ക് പറയുമെന്നും വി.എസ് പറയുന്നു.




Sharing is Caring