കര്‍ക്കടക വാവ് ബലി ഞായറാഴ്ച. ശിവരാത്രി കഴിഞ്ഞാല്‍ പിതൃതര്‍പ്പണം നടത്താന്‍ ഏറ്റവുംശ്രേഷ്ഠമായ സമയമായാണ് വിശ്വാസികള്‍ കര്‍ക്കടക വാവിനെ കണക്കാക്കുന്നത്. പെരിയാറില്‍ ആലുവ മണപ്പുറത്ത് നടത്തുന്ന ബലിതര്‍പ്പണത്തിന് പതിനായിരങ്ങളാണ് ഒഴുകിയെത്താറുള്ളത്.
കര്‍ക്കടക വാവ് ഞായറാഴ്ചയായതിനാല്‍ തിരക്ക് കൂടും. ഒരേസമയം ആയിരത്തോളം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. അപകടങ്ങള്‍ ഒഴിവാക്കാനായി പെരിയാറില്‍ 190 മീറ്ററിലധികം താല്‍ക്കാലിക ബാരിക്കേഡ് പൂര്‍ത്തിയായിട്ടുണ്ട്. മണപ്പുറത്ത് ആംബുലന്‍സ് അടിയന്തര ചികിത്സ സഹായം എന്നിവ ഏര്‍പ്പെടുത്തും.














