കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ വിമാനത്താവളത്തിന്റെ സുരക്ഷാ ഒക്ടോബര്‍ ഒന്നു മുതല്‍ സിഐഎസ്എഫ് ഏറ്റെടുക്കും. 634 പേരെയാണ് വിമാനത്താവളത്തിലേക്ക് നിയമിക്കുന്നത്.
ആദ്യഘട്ടത്തില്‍ 50 പേരാണ് വിമാനത്താവളത്തിലെത്തുക. ഇമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും മറ്റും നിയോഗിക്കുന്നതിനാണ് 634 സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുള്ളത്. നിയമന നടപടികള്‍ പൂര്‍ത്തിയായവരാണ് ഓക്ടോബര്‍ ഒന്നിനെത്തുന്നത്. സിഐഎസ്എഫിനു പുറമെ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനും ഒക്ടോബര്‍ രണ്ടിനു പ്രവര്‍ത്തനം ആരംഭിക്കും. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിനു സമീപത്തുള്ള നിര്‍മാണ കമ്ബനി ഉപയോഗിച്ച കെട്ടിടമാണ് പോലീസ് സ്റ്റേഷനായി ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക.














