അഭിമന്യു ലൈബ്രറിയിലേക്ക്‌ നവോദയ ബ്രിസ്‌ബെണിന്റെ 300 പുസ്‌തകങ്ങള്‍


മഹാരാജാസ്‌ കോളേജില്‍ എസ്‌ഡിപിഐക്കാര്‍ കുത്തിക്കൊന്ന എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം കേരളത്തില്‍ തുടങ്ങുന്ന ലൈബ്രറിക്കായി ഓസ്‌ട്രേലിയയില്‍ നിന്ന്‌ പുസ്‌തകമെത്തും.


നവോദയ ഓസ്ട്രേലിയയുടെ ക്യൂന്‍സ് ലാന്റ് സംസ്ഥാന ഘടകമായ നവോദയ ബ്രിസ്ബന്‍ ഓസ്ടേലിയയില്‍ ജൂലൈ 14 മുതല്‍ ആഗ്സ്റ്റ് 13 വരെ ഒരു മാസമാണ്‌ പുസ്‌തകം ശേഖരിച്ചത്‌. നവോദയ അംഗങ്ങളില്‍ നിന്നും അഭ്യൂദയകാംക്ഷികളില്‍ നിന്നുമായി 300 പുസ്തകങ്ങള്‍ ശേഖരിച്ചു. ഈ മാസം അവസാനത്തോടെ വട്ടവട പഞ്ചായത്ത് അധികൃതര്‍ക്ക് ഇവ കൈമാറും.


പുസ്തകങ്ങള്‍ സംഭാവന നല്‍കിയ പ്രിയ സുഹൃത്തുക്കള്‍ക്ക് നവോദയ ബ്രിസ്ബന്‍ പ്രസിഡന്റ് റിജേഷും സെക്രട്ടറി മഹേഷും നന്ദി അറിയിച്ചു.



Sharing is Caring