കർണാടകയിൽ ആറ് മെഡിക്കല്‍ കോളേജുകൾ സ്ഥാപിക്കും


കര്‍ണാടകയിൽ സര്‍ക്കാര്‍മേഖലയില്‍ ആറു മെഡിക്കല്‍ കോളേജുകള്‍കൂടി സ്ഥാപിക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ശരണ്‍പ്രകാശ് ആര്‍. പാട്ടീല്‍ അറിയിച്ചു.


ധനകാര്യമന്ത്രാലയത്തിന് അനുമതി ലഭിച്ചാല്‍ മെഡിക്കല്‍ കോളേജുകളുടെ പ്രാരംഭപ്രവര്‍ത്തനം തുടങ്ങാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ബാഗല്‍കോട്ട്, ഹാവേരി, ചിത്രദുര്‍ഗ, തുമകൂരു, ചിക്കബെല്ലാപുര്‍, യാദ്ഗീര്‍ എന്നിവിടങ്ങളിലാണ് കോളേജുകള്‍ സ്ഥാപിക്കുക.


ബെംഗളൂരുവിലെ ബൗറിങ് ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആറു മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചിരുന്നു.



Sharing is Caring