കൗമാരക്കാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍


11-1449827428-02-1420192458-tormentഡല്‍ഹിയില്‍ രണ്ടു വര്‍ഷമായി കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചുവന്ന പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഗോവിന്ദപുരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാവ് അധ്യാപകനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകരാണ് പോലീസില്‍ പരാതി നല്‍കിയത്.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി പെണ്‍കുട്ടി പീഡനത്തിനിരയായത്. അമ്മ പുറത്തുപോയ സമയത്തായിരുന്നു പീഡനം. മാനഭംഗപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ അമ്മയേയും മകളെയും കൊല്ലുമെന്നായിരുന്നു ഭീഷണി.




Sharing is Caring