ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ബൗളിങ്ങില്‍ തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ ശ്രീലങ്ക 178 റണ്‍സില്‍ ഒതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഒന്നാം ദിവസത്തെ കാളി അവസാനിക്കുമ്ബോള്‍ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 88 എന്ന നിലയിലാണ്. മാത്യുസും(27) ശീലാവയുമാണ്(15) ക്രീസില്‍. ടിം സൗത്തീയാണ് ശ്രീലങ്കയെ വിറപ്പിച്ചത്. ലങ്കയുടെ മൂന്ന് വിക്കെറ്റുകള്‍ സൗത്തീ എടുത്തു.













