അടുത്ത പ്രധാനമന്ത്രി ആരാണെന്നോ ആരു നയിക്കുമെന്നോ ഇപ്പോള്‍ പറയാനാകില്ലെന്ന് യോഗ ഗുരു ബാബാ രാംദേവ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെ ബുദ്ധിമുട്ടുള്ളതാണ്. പക്ഷേ കാര്യങ്ങള്‍ വളരെ രസകരമായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും ബാബാ രാംദേവ് പറഞ്ഞു.
ഞാനൊരിക്കലും രാഷ്ട്രീയത്തിന് ശ്രദ്ധ നല്‍കിയിട്ടില്ല. രാഷ്ട്രീയപരമായോ മതപരമായോ ഉള്ള ഒരു അജണ്ടയും ഇല്ല. പക്ഷേ നമുക്കു വേണ്ടത് ആത്മീയമായ രാജ്യവും ലോകവുമാണ്. യോഗയിലൂടെയും വേദപരിശീലനത്തിലൂടെയും അങ്ങനെയൊരു ഇന്ത്യയെയാണു നമ്മള് ഉണ്ടാക്കുന്നത്- രാംദേവ് പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാബാ രാംദേവിന്റെ പിന്തുണ ബിജെപിക്കായിരുന്നു. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കുകയോ ആരെയും എതിര്‍ക്കുകയോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ബിജെപി ഭരിക്കുന്ന ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറാക്കി കാബിനറ്റ് പദവിയും രാംദേവിനു നല്കി.













