നരേന്ദ്രമോദിയ്ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി


പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത് . മേഘാലയയിലെ ലുതാരി മേഖലയിലെ കല്‍ക്കരി ഖനിക്കുള്ളില്‍ അകപെട്ട 15 തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിന് പകരം 15 ഖനിത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കെന്ന് രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.


കഴിഞ്ഞ രണ്ടാഴ്ചയായി ഖനിയിലകപ്പെട്ട തൊഴിലാളികള്‍ ജീവന് വേണ്ടി പോരാടുകയാണ്. ഖനിതൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തിന് ഹൈ പ്രഷര്‍ പമ്ബുകള്‍ വേണമെന്ന ആവശ്യം മോദി സര്‍ക്കാര്‍ നിരാകരിച്ചു . ദയവ് ചെയ്ത് തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ പ്രധാനമന്ത്രി കൈകൊള്ളണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.




Sharing is Caring