തിരുവനന്തപുരം: ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്പനയ്ക്ക് വച്ചിരിക്കുന്ന സംഭവത്തില്‍ നിര്‍ദ്ദേശങ്ങളുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. വളരെ സങ്കീര്‍ണ്ണമായ വിഷയമാണ്. എല്ലാ ഉപഭോക്താക്കളും മുന്‍ കരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്കുമായും കേന്ദ്ര ഏജന്‍സികളുമായും ഉടന്‍ തന്നെ ബന്ധപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇന്റര്നെറ്റിലെത്തിയതിനെ കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.













