കൊച്ചി: സര്‍ക്കാരല്ല കുടുംബശ്രീക്ക് വായ്പാ ഫണ്ട് കൊടുക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു . കൊച്ചിയില്‍ മാധ്യമപ്രവര്‍ത്ത റോഡ് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ മതിലില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നിഷേധിച്ചെന്ന ആരോപണം അദ്ദേഹം തള്ളി . ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ നവോത്ഥാനത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നവരാണ്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നവര്‍ക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്നും ധമന്ത്രി കുറ്റപ്പെടുത്തി.













