വനിതാമതില്‍: പരീക്ഷകള്‍ മാറ്റിയത് തെറ്റെന്ന് രമേശ് ചെന്നിത്തല


തിരുവനന്തപുരം: വനിതാമതിലിനായി പരീക്ഷകള്‍ മാറ്റിവയ്‌ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സര്‍ക്കാര്‍ ചെലവിലാണ് വനിതാമതില്‍ നിര്‍മ്മിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയാണ് ജനങ്ങളെ മതിലില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. പരീക്ഷകള്‍ മാറ്റി അവധി കൊടുത്ത് സര്‍ക്കാര്‍ മതില്‍ വിജയിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വനിതാ മതിലിനായി സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകളാണ് മാറ്റിയത്. ജനുവരി 1ലെ പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനിച്ചത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ നല്‍കിയ വിശദീകരണം.




Sharing is Caring