തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 532 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ തന്നെ 42 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
135 പേര് വിദേശത്തുനിന്നും 98 പേര് മറ്റു സംസ്ഥാ നങ്ങളില്‍നിന്നും വന്നവരാണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഇതുകൂടാതെ ബിഎസ്എഫ്, ഐടിബിപി എന്നിവിടങ്ങളിലെ ഓരോ ജവാന്മാര്ക്ക് രോഗം ബാധിച്ചു. ഇന്ന് 133 പേര്‍ക്കു രോഗം ഭേദമായി. സംസ്ഥാനത്ത് ഇതുവരെ 11066 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ്മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശി ഷൈജു (46)വാണ് മരിച്ചത്. ജൂലൈ 14ന് ജീവനൊടുക്കിയ കുനിശേരി സ്വദേശി മുരളി(40)യുടെ സ്രവപരിശോധനാ റിപ്പോര്‍ട്ട് കോവിഡ് പോസിറ്റീവാണ്. സൗദിയില്‍നിന്ന് മടങ്ങിയതായിരുന്നു. കോവിഡ്മൂലമല്ല മരണമുണ്ടായത് എന്നതുകൊണ്ട് കോവിഡ് മരണ പട്ടികയില്‍ ആ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനകം 16,642 സാമ്ബിളുകള്‍ പരിശോധിച്ചു. 1,78,481 പേരാണ് നിരീക്ഷണത്തിലുള്ളത്. 6124 പേര് ആശുപത്രികളില്‍. ഇന്നു മാത്രം 1152 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 6029.
ഇതുവരെ ആകെ 2,75,900 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7610 സാമ്ബിളുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 285 ആയി.
കോവിഡ് പോസിറ്റീവ് ആയവര്‍ ജില്ല തിരിച്ച്:
തിരുവനന്തപുരം-246
എറണാകുളം-115
പത്തനംതിട്ട-87
ആലപ്പുഴ-57
കൊല്ലം-47
കോട്ടയം-39
കോഴിക്കോട്-32
തൃശൂര്‍-32
കാസര്‍ഗോഡ്- 32
പാലക്കാട്-31
വയനാട്-28
മലപ്പുറം-25
ഇടുക്കി-11
കണ്ണൂര്‍-9
രോഗമുക്തി നേടിയവര്‍ ജില്ല തിരിച്ച്:
തിരുവനന്തപുരം-8
കൊല്ലം-7
ആലപ്പുഴ-6
കോട്ടയം-8, ഇടുക്കി-5
എറണാകുളം-5
തൃശൂര്‍-32
മലപ്പുറം-32
കോഴിക്കോട്-9
വയനാട്-4
കണ്ണൂര്‍-8
കാസര്‍ഗോഡ്-9













