സച്ചിന്‍ പൈലറ്റിനെതിരെ നടപടി സ്വീകരിക്കുന്നത് നിര്‍ത്തിവെക്കണം; സ്പീക്കറോട് രാജസ്ഥാന്‍ ഹൈക്കോടതി


സച്ചിന്‍ പൈലറ്റിനും 18 എംഎല്‍എമാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് സ്പീക്കറോട് രാജസ്ഥാന്‍ ഹൈക്കോടതി. രാജസ്ഥാൻ നിയമസഭ സ്പീക്കർ സി.പി ജോഷി നൽകിയ അച്ചടക്ക ലംഘന നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റും മറ്റ് 18 എം.എൽ.എമാരും നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിധി. കേസിന്‍റെ വാദം തിങ്കളാഴ്ച തുടരും.


പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയില്ലെന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ എം.എൽ.എമാരെ അയോഗ്യനാക്കാനുള്ള നടപടി മുന്നിൽ കണ്ടാണ് സച്ചിൻ പൈലറ്റ് കോടതിയെ സമീപിച്ചത്.


സച്ചിന് വേണ്ടി ഇന്ന് ഹാജറരായ മുകുൾ റോത്തഗി, ഹരീഷ് സാൽവെ എന്നിവർ കഴിഞ്ഞ ബി.ജെ.പി സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ വാദിച്ചിരുന്നവരാണ്. എന്ത് തന്നെയായാലും കോടതി വിധി ഇരു വിഭാഗത്തിനും നിർണായകമാണ്.

സച്ചിൻ പൈലറ്റ് അടക്കം 19 എം.എൽ.എമാരെ അയോഗ്യരാക്കിയാൽ നിയമസഭയിലെ അംഗ സംഖ്യ കുറയുകയും വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുകയും ചെയ്യമെന്നാണ് അശോക് ഗെഹ്ലോട്ടിന്‍റെ കണക്ക് കൂട്ടൽ. ഇതിനായാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.



Sharing is Caring