കോഹ്‌ലിയില്ലാത്ത ഇന്ത്യക്ക് തകര്‍ച്ചത്തുടക്കം


ശ്രീലങ്കയ്‌ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര. റണ്‍മഴ പെയ്യിക്കാതെ പുലികള്‍ ഓരോന്നായി കളത്തില്‍ നിന്ന് തിരിച്ചു കയറുന്ന കാഴ്ചക്കാണ് ഇന്ന് ആരാധകര്‍ സാക്ഷികളായത്.


29 റണ്‍സെടുക്കുന്നതിനിടയില്‍ ഏഴ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആഞ്ചലോ മാത്യൂസിന്റെ ബൗളില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ധവാന്‍ പുറത്തായത്. തൊട്ടുപിന്നാലെ ലക്മലിന്റെ പന്തില്‍ ഡിക്‌വെല്ലയ്ക്ക് ക്യാച്ച് നല്‍കി രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് മടങ്ങി. തുടര്‍ന്നെത്തിയ ശ്രയസ്സ് അയ്യര്‍ (27 പന്തില്‍ 9 റണ്‍സ്), ദിനേഷ് കാര്‍ത്തിക് (18 പന്തില്‍ 0), മനീഷ് പാണ്ഡെ (15 പന്തില്‍ 2 റണ്‍സ്), ഹര്‍ദ്ദിക്ക് പാണ്ഡ്യ (10 പന്തില്‍ 10 റണ്‍സ്), ഭുവനേശ്വര്‍ കുമാര്‍ (5 പന്തില്‍ 0 റണ്‍സ്) എന്നിവരും തിരിച്ചു കയറി.


മുന്‍നായകന്‍ ധോനിയുടെ കരുത്തിന്നാല്‍ ഏകദിനത്തിലെ ഏറ്റവും ചെറിയ ഏകദിന സ്‌കോറെന്ന നാണക്കേടിന്റെ റെക്കോര്‍ഡില്‍നിന്ന് ഇന്ത്യ കരകയറി. 2004ല്‍ ഹരാരെയില്‍ ശ്രീലങ്കയ്‌ക്കെതിരെ തന്നെ സിംബാബ്‌വെ നേടിയ 35 റണ്‍സാണ് ഏറ്റവും ചെറിയ സ്‌കോര്‍.



Sharing is Caring