കോഹ്‌ലി ഫോമില്‍ ഇന്ത്യയ്ക്ക് ജയം


ഫോമിലേക്കുയര്‍ന്ന നായകന്‍ വിരാട് കോഹ്‌ലിയുടെ മകവില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ വിജയിച്ചു.190 റണ്‍സിന്റെ വിജയലക്ഷ്യത്തിനായ ബാറ്റേന്തിയ ഇന്ത്യ മൂന്ന് വിക്കറ്റിന് 129 റണ്‍സിലെത്തിനില്‍ക്കെ മഴ കളി തടസപ്പെടുത്തി.തുടര്‍ന്ന് ഡക്ക് വര്‍ത്തലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 26 ഓവറില്‍ 85 റണ്‍സാക്കിയതോടെ ഇന്ത്യയ്ക്ക് 45 റണ്‍സിന്റെ വിജയം സ്വന്തമായി.


കോഹ്‌ലി 52 റണ്‍സുമായും ധോണി 17 റണ്‍സുമായി പുറത്താകാതെ നിന്നു.ധവാന്‍ 40 റണ്‍സിന് പുറത്തായി. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 38.4 ഓവറില്‍ 189 റണ്‍സിന് ഓള്‍ ഔട്ടായി. ഏറെക്കാലത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ പേസര്‍ മുഹമ്മദ് ഷമിയും ഇന്ത്യന്‍ പ്രീമിയറില്‍ മികവുകാട്ടിയ ഭുവനേശ്വര്‍ കുമാറും സ്പന്നര്‍ രവീന്ദ്ര ജഡേജയും കിവീസിനെ എറിഞ്ഞുവീഴ്ത്തി.


ഷമി എട്ട് ഓവറില്‍ 47 റണ്‍സിന് മൂ്ന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ 6.4 ഓവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. സ്പിന്നര്‍ ജഡേജ നാല് ഓവറില്‍ എട്ടു റണ്‍സിന് രണ്ടുപേരെ പുറത്താക്കി.

ന്യൂസിലന്‍ഡ് ഓപ്പണര്‍ റോഞ്ചിക്കും (66) നീഷാമിനും (46 നോട്ടൗട്ട് ) മാത്രമെ പിടിച്ചുനില്‍ക്കാനായൊളളൂ. അവരുടെ ഏഴു ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. ഓപ്പണര്‍ ഗുപ്റ്റില്‍ 9 റണ്‍സിന് കീഴടങ്ങി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. വില്ല്യംസണ്‍ (8), ബ്രൂം (0), ആന്‍ഡേഴ്‌സണ്‍ (13), ഗ്രാന്‍ഡ് ഹോം (4), മിലീന്‍ (9), സൗത്തി(4) എന്നിവര്‍ അനായാസം കീഴടങ്ങി.



Sharing is Caring