കോഹ്‌ലി കരുത്തില്‍ വിജയം നേടി ബാംഗ്ലൂര്‍


പുനെയുടെ 191 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിനു മുമ്പില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തില്‍ ബാംഗ്ലൂരിന് വീര്യവിജയം. മുമ്പില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടീമിനുവേണ്ടി സെഞ്ച്വറി നേടി. 58 പന്തില്‍ നിന്ന് 108 റണ്‍സാണ് കോഹ്‌ലി നേടിയത്. എട്ടു ഫോറുകളും ഏഴ് സിക്‌സറുകളും ആ ഇന്നിങ്‌സിന് ചാരുതയേകി. സീസണിലെ രണ്ടാം സെഞ്ച്വറിയാണ് പുനെക്കെതിരേ താരം നേടിയത്. കളിയിലെ കേമനും വിരാട് കോഹ്‌ലി തന്നെ.


ആദ്യം ബാറ്റ് ചെയ്ത പുനെ ടീം 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 19.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് എടുത്ത് ലക്ഷ്യം നേടി.




Sharing is Caring