ഷിംലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു


ഹിമാചല്‍ പ്രദേശിലെ മാണ്ടി ജില്ലയിലെ ജോഗീന്ദര്‍ നഗറില്‍ സര്‍ക്കാര്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. കാംഗ്ര ജില്ലയിലെ ധര്‍മ്മശാലയില്‍നിന്ന് ആദിവാസി മേഖലയായ കിനൗര്‍ ജില്ലയിലെ റെകോങ് പിയോയിലേക്ക് പോവുകയായിരുന്ന ബസ് ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പതുപേര്‍ തല്‍ക്ഷണം മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. 56 പേരാണ് ബസിലുണ്ടായിരുന്നത്. ഒരാള്‍ ആശുപത്രിയിലേക്ക് പോകും വഴിയും രണ്ടുപേര്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്.




Sharing is Caring