കോവിഡ് ഭീഷണി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് നടത്താനാനാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


കോവിഡ് ഭീഷണി നിലനില്‍ക്കുന്നത് കൊണ്ട് കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഈ ഘട്ടത്തില്‍ നടത്താന്‍ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. മൂന്ന് കാര്യങ്ങള്‍ വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഉപതെരഞ്ഞെടുപ്പ് വേണമോ എന്ന കാര്യത്തില്‍ ഞായറാഴ്ച കമ്മീഷന്‍ യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും


സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഓരോ ദിവസവും വര്‍ധിച്ച് വരുന്നു, സര്‍ക്കാരിന് ഒരു വര്‍ഷം കാലാവധിയില്ല, കാലവര്‍ഷം രൂക്ഷമാകാന്‍ സാധ്യതയുണ്ട് ഈ മൂന്ന് കാരണങ്ങള്‍ വ്യക്തമാക്കി കൊണ്ടാണ് സംസ്ഥാനത്തെ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ബുദ്ധിമുട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നത് കൊണ്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രശ്നമാണ് കമ്മീഷന്‍ പ്രധാനമായും പരിഗണിച്ചത്. തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ മറ്റ് നിയമപ്രശ്നങ്ങള്‍ ഇല്ലെന്നും കമ്മീഷന്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ അറിയിച്ചെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്.




Sharing is Caring