ഈ മാസം ആരംഭിക്കാനിരുന്ന ഇന്ത്യയുടെ പരിമിത ഓവര്‍ മത്സരങ്ങളുടെ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് തീരുമാനത്തിലെത്തിയത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉണ്ടായിരുന്നത്.
നിലവിലെ സാഹചര്യത്തില്‍ പരമ്പര നടത്തുക എളുപ്പമല്ലെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ക്രിക്കറ്റ് വീണ്ടും ആരംഭിക്കുന്നതിന് മുമ്പ് ആരോഗ്യ മന്ത്രാലയത്തിന്റേയും സര്‍ക്കാരിന്റേയും അനുമതി ലഭിക്കണമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നതായും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.














