താമരശ്ശേരി: പൊലീസിന്റെ രാത്രികാല പട്രോളിങ്ങിനിടെ വൻ ലഹരിവസ്തുക്കള്‍ പിടികൂടി. സംസ്ഥാനപാതയില്‍ താമരശ്ശേരിക്കു സമീപം കോരങ്ങാട് നിർത്തിയിട്ട ഗുഡ്സ് ഓട്ടോയില്‍നിന്നാണ് 32 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
750 പാക്കറ്റുകള്‍ വീതമുള്ള 28 ചാക്ക് ഹാൻസും 1560 പാക്കറ്റുകള്‍ വീതമുള്ള നാല് ചാക്ക് തമ്ബാക്കുമാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്.

വാഹനത്തിലുണ്ടായിരുന്ന മലപ്പുറം കോട്ടക്കല്‍ കോട്ടൂർ ഇന്ത്യാനൂർ ഒളരിക്കണ്ടി സജീറിനെ (45) അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്ന മലപ്പുറം സ്വദേശി ശിഹാബ് ഓടിരക്ഷപ്പെട്ടു.
വാഹനത്തില്‍ പഞ്ചസാര ചാക്കുകള്‍ക്കടിയിലാണ് ലഹരിവസ്തുക്കള്‍ നിറച്ച ചാക്ക് ഒളിപ്പിച്ചിരുന്നത്. ട്രാഫിക് എസ്.ഐ എൻ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.













