കോഴിക്കോട് കല്ലായി പുഴയോരത്ത് മൂരിയാടില് വന് തീപിടിത്തം. പുലര്ച്ചെ നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് തടിമില്ലുകള് പൂര്ണമായുംകത്തിനശിച്ചു. തിപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്ട്ട് സര്ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയം. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.













