കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് താല്‍ക്കാലിക പരിഹാരമായതായി മെഡിക്കല്‍ കോളജ് അധികൃതര്‍. കാരുണ്യഫണ്ടില്‍ നിന്ന് അടിയന്തരമായി തുക കൈമാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉറപ്പ് നല്‍കിയതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു
ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് ആവശ്യമായ ബലൂണുകളും ഗൈഡ് വയറുകളും ഇന്ന് ഉച്ചയോടെ എത്തിക്കും.ആന്‍ജിയോപ്ലാസ്റ്റി നടത്താനുള്ള ഉപകരണങ്ങളില്ലത്തിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദയശസ്ത്ക്രിയ നിര്‍ത്തിവെച്ചിരുന്നത്. വിതരണക്കാര്‍ക്കുള്ള മരുന്ന് കുടിശ്ശിക സര്‍ക്കാരില്‍ നിന്ന് ലഭിക്കാതയതോടെയാണ് ഉപകരണ ലഭ്യത നിലച്ചത്. 19 മാസത്തെ കുടിശ്ശികയാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് .














