കോളേജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി


ഹൈദരാബാദില്‍ കോളേജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി. ശ്രീ ചൈതന്യ കോളേജിലെ വിദ്യാർഥിനി സാത്വികയാണ് ഹോസ്റ്റലിൽ തീകൊളുത്തി ആത്മഹത്യ ചെയ്തത്.


ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പ് സ്വാതിക അമ്മയെ വിളിച്ച് തനിക്ക് ഹോസ്റ്റലിൽ തുടരണ്ട എന്ന് അറിയിച്ചിരുന്നു. മുറിയില്‍നിന്ന് തീയും പുകയും ഉയരുന്നതു ശ്രദ്ധയില്‍പെട്ട മറ്റു വിദ്യാര്‍ഥികളാണ് ഇതു സംബന്ധിച്ച് ഹോസ്റ്റല്‍ അധികൃതര്‍ക്കു വിവരം നല്‍കിയത്. പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല. പെട്രോള്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി തീകൊളുത്തിയത്.




Sharing is Caring