കോയമ്പത്തൂരിൽ സി ഡി ഉണ്ടായിരുന്നു, അത് മാറ്റിയത് ആരാണെന്നു ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തന് അറിയാം – വീണ്ടും സരിത


സോളാർ കമ്മീഷൻ ജസ്റ്റിസ് ശിവരാജന്റെ റിപ്പോർട്ട്‌ സർക്കാർ പഠിച്ചു വരികയാണ്. മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടിയുടെ ഓഫീസിനു തെറ്റ് പറ്റി എന്ന വിവരം മാത്രമാണ് ഇത് വരെ പുറത്തു വന്നത്. ഈ സാഹചര്യത്തിലായാണ് പുതിയ വെളിപ്പെടുത്തലുമായി സരിത രംഗത്തെത്തുന്നത്. ഒരു വാർത്താ ചാനലിൽ അഭിമുഖത്തിലാണ് സരിത വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.


ബിജു രാധാകൃഷ്ണൻ പറഞ്ഞ വിവാദ സി ഡി യാഥാർത്ഥമാണെന്നു സരിത വെളിപ്പെടുത്തുന്നു. ഉമ്മൻ ചാണ്ടിയെ അറിയില്ല എന്ന് താൻ പറഞ്ഞത് കള്ളമായിരുന്നു. സി ഡി കോയമ്പത്തൂരിൽ ഉണ്ടായിരുന്നു. എന്നാൽ ആ സി ഡി എങ്ങിനെയാണ് മാറ്റിയതെന്ന് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തന് അറിയാമെന്നാണ് സരിതയുടെ ആരോപണം.




Sharing is Caring