ബ്രസീല്‍ ഫുട്‌ബോളിലെ അത്ഭുത ബാലന്‍ വിനീഷ്യസ് ജൂനിയര്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി ഇന്ത്യയിലേക്കെത്തില്ല. വിനീഷ്യസ് ഇന്ത്യയിലേക്ക് എത്തില്ലെന്ന് മീഡിയാ മാനേജര്‍ ഗ്രിഗോറിയോ ഫെര്‍ണാണ്ടസ് അറിയിച്ചു. വിനീഷ്യസിന്റെ അഭാവം ബ്രസീല്‍ ടീമിന് വലിയ തിരിച്ചടിയാണിതോടെ ഉണ്ടാക്കിയിരിക്കുന്നത്. ബ്രസീല്‍ ക്ലബായ ഫ്‌ളമംഗോയുടെ മുന്നേറ്റ നിരതാരമായ വിനീഷ്യസിനെ സ്വന്തമാക്കാന്‍ സ്‌പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് ഈയിടെ 46 മില്ല്യണ്‍ യൂറോ ചെലവിട്ടിരുന്നു
മാര്‍ച്ചില്‍ നടന്ന അണ്ടര്‍ 17 ദക്ഷിണ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏഴുഗോളുകള്‍ നേടുകയും ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുമായതോടായാണ് വിനീഷ്യസ് ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. ബ്രസീലിന്റെ അടുത്ത നെയ്‌മര്‍ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് വിനീഷ്യസ്. ജൂനിയര്‍ താരമാണെങ്കിലും സീനിയര്‍ ടീമില്‍ ഒരിക്കല്‍ 17 കാരനായ വിനീഷ്യസ് കളിച്ചിട്ടുണ്ട്.














