കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ ഗോള്‍ഡ് കോസ്റ്റില്‍ തിരിതെളിയും


ഗോള്‍ഡ് കോസ്റ്റ്: 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബുധനാഴ്ച ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തിരി തെളിയും. ബുധനാഴ്ചയാണ് ഔദ്യോഗിക ഉദ്ഘാടനം. അഞ്ചാം തിയതി മുതല്‍ മത്സരങ്ങള്‍ തുടങ്ങും. 71 രാജ്യങ്ങളില്‍നിന്നായി 6000ത്തോളം അത്‌ലറ്റുകളാണ് ഗോള്‍ഡ് കോസ്റ്റില്‍ മത്സരിക്കുന്നത്.


225താരങ്ങളാണ് ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത്. 18 വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ ഏപ്രില്‍ 15ന് അവസാനിക്കും. അത്‌ലറ്റിക്‌സില്‍ മാത്രം 13 മലയാളികള്‍ കളത്തിലിറങ്ങുന്നുണ്ട്.




Sharing is Caring