പരുക്കിന്റെ പിടിയിലകപ്പെട്ട സൂപ്പര്‍ താരങ്ങളില്ലാതെ യുവതാരനിരയുമായി ആദ്യ മല്‍സരത്തിനിറങ്ങിയ ബ്രസീല്‍ സമനിലയില്‍ വീണു. മല്‍സരത്തില്‍ കൂടുതല്‍ സമയം ബോള്‍ കാലുകളുണ്ടായിട്ടും ഇക്വഡോറിന്റെ പ്രതിരോധനിര തുളച്ചുകയറ്റാനുള്ള കാലുകള്‍ ബ്രസീലിലുണ്ടായിരുന്നില്ല. സൂപ്പര്‍താരം നെയ്മറിന്റെയും കക്കായുടെയും വിടവ് ബ്രസീലില്‍ പ്രകടമായിരുന്നു. 65ാം മിനുറ്റില്‍ ഇക്വഡോര്‍ താരം എന്നര് വലന്‍സിയ ബ്രസീല്‍ വല ചലിപ്പിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല.












