കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മഹിളാ കോണ്‍ഗ്രസില്‍ അതൃപ്തി. തെക്കന്‍ കേരളത്തിലടക്കം വിജയസാധ്യതയുള്ള പല സീറ്റുകളിലും അവസാനഘട്ടം വരെ വനിതകളെ പരിഗണിച്ചെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ പുറന്തള്ളിയെന്നാണ് ആക്ഷേപം. അതേസമയം പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പല പ്രമുഖരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ക്ക് നല്‍കിയ പ്രാതിനിധ്യത്തിന്റെ പകുതി പോലും കോണ്‍ഗ്രസ് നല്‍കിയില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി. ആലപ്പുഴയിലെ അമ്പലപ്പുഴ മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദ്ദേശം അവസാനഘട്ടം വരെ ഉയര്‍ന്ന് വന്നെങ്കിലും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളുകയായിരുന്നു.

കൊല്ലം മണ്ഡലത്തില്‍ മുകേഷിനെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെ പേര് ഉണ്ടായിരുന്നെങ്കിലും ഗ്രൂപ്പൂകള്‍ക്കതീതമയ ചില താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ആ സീറ്റും വനിതകളില്‍ നിന്ന് ഏറ്റെടുത്തുവെന്നതാണ് വസ്തുത.













